NEWS UPDATE

6/recent/ticker-posts

പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

കോഴിക്കോട്: പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. 16 വയസായിരുന്നു. മണപ്പുറത്ത് താഴെ വയലിന് സമീപമാണ് അപകടം ഉണ്ടായത്. സൈക്കിളിൽ സഞ്ചരിക്കുമ്പോൾ പൊട്ടിവീണ കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റത്.[www.malabarflash.com]


ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴാണ് മുഹമ്മദ് നിഹാൽ അപകടത്തിൽപ്പെട്ടത്. ശക്തമായ മഴയിലും കാറ്റിലുമാണ് വൈദ്യുത കമ്പി പൊട്ടി വീണത്.

Post a Comment

0 Comments