NEWS UPDATE

6/recent/ticker-posts

നാദാപുരത്ത് വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരില്‍ ഒരാള്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ചെക്യാട് മാമുണ്ടേരി സ്വദേശി തുണ്ടിയില്‍ മഹമൂദിന്റ മകന്‍ സഹല്‍ ആണ് (15) മരിച്ചത്. നാദാപുരം ജാമിയ ഹാഷിമിയ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.[www.malabarflash.com]


ഉച്ചക്ക് മൂന്നോടെ മയ്യഴി പുഴയുടെ ഭാഗമായ ജാതിയേരി കൊയിലോത്ത് പാറ കടവിലാണ് സംഭവം. 13 വിദ്യാര്‍ഥികളാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. സഹലിനൊപ്പം ഒഴുക്കിലകപ്പെട്ട മാമുണ്ടേരി സ്വദേശി അജ്മലിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Post a Comment

0 Comments