സയാമീസ് ശസ്ത്രക്രിയ തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ വിദഗ്ധരായ 26 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. സൽമാൻ രാജാവിന്‍റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും നിർദേശത്തെ തുടർന്ന് കഴിഞ്ഞ മെയ് 22 നാണ് മാതാപിതാക്കളോടൊപ്പം തുർക്കിയിലെ അങ്കാറയിൽ നിന്ന് എയർ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ സിറിയൻ സയാമീസ് ഇരട്ടകളെ റിയാദില്‍ എത്തിച്ചത്.
സിറിയൻ സയാമീസ് ഇരട്ടകളായ ഇഹ്‌സാൻ, ബസ്സാം എന്നിവരെ വേർപെടുത്താനുള്ള ശസ്ത്രക്രിയ വിജയിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ശസ്ത്രക്രിയക്ക് ശേഷം നടത്തിയ വാർത്താ കുറിപ്പിൽ മെഡിക്കൽ, സർജിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
ദൈവത്തിന് സ്തുതി. പ്രത്യേക ശസ്ത്രക്രിയാ സംഘത്തിന് നന്ദി. ഇരട്ടകളെ വേർപെടുത്തുന്നതിൽ വൈദഗ്ധ്യമുള്ള 26 സൗദി മെഡിക്കൽ ടീമിെൻറ പങ്കാളിത്തത്തോടെ അഞ്ച് ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയ ഏഴര മണിക്കൂർ നീണ്ടു നിന്നു. സയാമീസ് ഇരട്ടകളെ വേർപെടുത്താനുള്ള സൗദി പദ്ധതിയുടെ വിജയ പരമ്പരയിൽ 58-ാമത്തേതാണ് ഇതെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
0 Comments