NEWS UPDATE

6/recent/ticker-posts

സിമ്മിങ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: വീടിന്റെ ടെറസിന് ന്റെ മുകളിലുള്ള സിമ്മിങ് പൂളില്‍ അബദ്ധത്തില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പ്രവാസിയായ മാണിക്കോത്ത് പടിഞ്ഞാറ് വളപ്പില്‍ ഹാഷിം-തസ്ലീമ ദമ്പതികളുടെ മകന്‍ ഹദിയാണ് മരിച്ചത്.[www.malabarflash.com]

ഇന്ന് രാവിലെ തൊട്ടടുത്തുള്ള ഹഷിമിന്റെ സഹോദരന്‍ ഷാഫിയുടെ വീടിന് മുകളില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ സിമ്മിംഗ് പൂളില്‍ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുയെങ്കിലും മരണം സംഭവിച്ചിരുന്നു. 

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: അന്‍ഷിക് ,ഹഫീഫ.

പിതാവ് ഹാഷിം അവധിക്ക് നാട്ടിലേക്ക് വരാന്‍ കണ്ണൂരില്‍ വിമാനമിറങ്ങിയപ്പോഴാണ് ദുരന്ത വാര്‍ത്ത അറിഞ്ഞത്. 

Post a Comment

0 Comments