NEWS UPDATE

6/recent/ticker-posts

കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസ് പിടിയിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിലായി. തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്ടര്‍ ഷെറിൻ ഐസക്കാണ് വിജിലൻസ് പിടിയിലായത്. അപകടത്തിൽ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയക്കാണ് പണം വാങ്ങിയത്. 3000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.[www.malabarflash.com]

പാലക്കാട് സ്വദേശിയുടെ പരാതിയിൽ ആണ് ഡോക്ടറെ പിടികൂടിയത്. പണം നൽകാതിരുന്നതിനാൽ ശസ്ത്രക്രിയ പലതവണ മാറ്റി വച്ചിരുന്നു. ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിൽ വച്ചായിരുന്നു അറസ്റ്റ്.

Post a Comment

0 Comments