ഉത്തർപ്രദേശ്: കാട്ടു പൂച്ച കടിച്ചെടുത്തു കൊണ്ടുപോയ നവജാതശിശുവിന് ദാരുണാന്ത്യം. അമ്മയ്ക്കരികിൽ കിടന്നുറങ്ങിയ കുഞ്ഞിനെയാണ് കാട്ടുപൂച്ച കടിച്ചെടുത്തത്. ഉത്തർപ്രദേശിലെ ഉസാവൻ പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം.[www.malabarflash.com]
പതിനഞ്ച് ദിവസത്തിൽ താഴെ പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. അസ്മ-ഹസൻ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ പൂച്ച കടിച്ചുകൊണ്ടുപോകുന്നത് കണ്ട് പിതാവ് പിന്നാലെ ഓടിയെങ്കിലും രക്ഷിക്കാനായില്ല. പതിനഞ്ച് ദിവസം മുമ്പാണ് അസ്മ ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ചത്. കുഞ്ഞുങ്ങൾ ജനിച്ചതു മുതൽ കാട്ടുപൂച്ച സ്ഥിരമായി വീട്ടിൽ വന്നിരുന്നതായി പിതാവ് ഹസ്സൻ പൊലീസിനോട് പറഞ്ഞു.
പൂച്ച കുട്ടികളെ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കണമെന്ന് കുടുംബാംഗങ്ങൾക്ക് ഹസ്സൻ മുന്നറിയിപ്പ് നൽകിയിരുന്നു. തിങ്കളാഴ്ച്ച രാത്രി അമ്മയ്ക്കരികിൽ ഉറങ്ങിക്കിടക്കുകയായിരുന്നു രണ്ട് കുഞ്ഞുങ്ങളും. ഈ സമയത്ത് എത്തിയ പൂച്ച രിഹാൻ എന്ന് പേരിട്ട ആൺകുഞ്ഞിനെ കടിച്ചെടുത്ത് ഓടി. ഉറക്കമെണീറ്റ അസ്മ ബഹളം വെച്ചെങ്കിലും കുഞ്ഞുമായി പൂച്ച വീടിന് മുകളിൽ കയറി.
0 Comments