NEWS UPDATE

6/recent/ticker-posts

സുഹൃത്തിന്റെ വീട്ടിൽ മാമോദീസയ്‌ക്കെത്തി ഡയമണ്ട് നെക്ലസും സ്വർണാഭരണങ്ങളും കവർന്നു: യുവതി പിടിയിൽ

പെരുമ്പാവൂർ: സുഹൃത്തിന്റെ വീട്ടിൽ കുഞ്ഞിന്റെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തി ഡയമണ്ട് നെക്ലസും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഇടുക്കി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ (30) ആണ് കോടനാട് പോലീസിന്റെ പിടിയിലായത്.[www.malabarflash.com]


മേയ് ആറിന് കോടനാടാണ് സംഭവം. വീടിനകത്ത് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ആഭരണങ്ങൾ നേര്യമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ജൂവലറി-ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നായി കണ്ടെടുത്തു. നാല് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്.

ഇൻസ്‌പെക്ടർ ബേസിൽ തോമസ്, എസ്.ഐ. പി.ജെ. കുര്യാക്കോസ്, എ.എസ്.ഐ. ശിവദാസ്, എസ്.സി.പി.ഒ. സെബാസ്റ്റ്യൻ, സി.പി.ഒ.മാരായ ചന്ദ്രലേഖ, ബെന്നി കുര്യാക്കോസ്, വിജയലക്ഷ്മി, അഞ്ജു രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments