ജൂലൈ രണ്ടിന് ചെന്നൈ ഇന്ദിരാ നഗർ സ്റ്റേഷന് സമീപമായിരുന്നു സംഭവം. കോട്ടൂർപുറത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രീതി ട്രെയിനിൽ വാതിലിന് സമീപം നിന്ന് ഫോണിൽ സംസാരിക്കുമ്പോൾ രണ്ടുപേരെത്തി ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു. ഇത് ചെറുക്കുന്നതിനിടെയാണ് പ്രീതി ട്രെയിനിൽനിന്ന് വീണത്.
ഫോണുമായി കവർച്ച സംഘം രക്ഷപ്പെടുകയും ചെയ്തു. ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പ്രീതി പ്ലാറ്റ്ഫോമിൽ വീണപ്പോൾ അവിടെയുണ്ടായിരുന്നവർ ഉടൻ ആംബുലൻസ് വിളിക്കുകയോ അടിയന്തര ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കുകയോ ചെയ്തില്ലെന്ന് സഹോദരൻ ആരോപിച്ചു.
പ്രീതി പ്ലാറ്റ്ഫോമിൽ വീണപ്പോൾ അവിടെയുണ്ടായിരുന്നവർ ഉടൻ ആംബുലൻസ് വിളിക്കുകയോ അടിയന്തര ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കുകയോ ചെയ്തില്ലെന്ന് സഹോദരൻ ആരോപിച്ചു.
അവിടെയുണ്ടായിരുന്ന ഒരാൾ പ്രീതിയുടെ ഐ.ഡി കാർഡിൽ ഉണ്ടായിരുന്ന നമ്പറിൽ വിളിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ യുവതി ശനിയാഴ്ചയോടെ മരിക്കുകയായിരുന്നു.
പ്രീതിയുടെ ഫോൺ കവർച്ചക്കാർ 2000 രൂപക്കാണ് വിറ്റത്. സ്വിച്ച് ഓഫ് ആയിരുന്ന ഫോൺ ഏഴാം തീയതി ഉപയോഗിച്ച് തുടങ്ങിയതോടെ പോലീസ് സിഗ്നൽ പിന്തുടരുകയും സി.സി.ടി.വി കാമറകൾ പരിശോധിച്ച് പ്രതികളെ കണ്ടെത്തുകയുമായിരുന്നു.
0 Comments