NEWS UPDATE

6/recent/ticker-posts

ബീച്ചില്‍ ഭര്‍ത്താവിനൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവതി മരിച്ചു

മുംബൈ: ഭർത്താവുമൊത്ത് ബീച്ചിൽ നിന്ന് ഫോട്ടോയെടുക്കിന്നതിനിടെ തിരയിൽപ്പെട്ട് യുവതി മരിച്ചു. ജ്യോതി സൊനാറെന്ന 27കാരിയാണ് തിരയിൽപ്പെട്ട് മരിച്ചത്. മുംബൈയിലെ ബാന്ദ്ര ഫോർട്ടിന് സമീപത്തുളള ബീച്ചിലാണ് സംഭവം. യുവതി ഭർത്താവ് മുകേഷുമായി പാറക്കെട്ടിലിരുന്ന് ഫോട്ടോയെടുക്കിന്നതിനിടെയാണ് അപകടം.[www.malabarflash.com]


ജൂലൈ ഒൻപതിനുണ്ടായ അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇതിൽ ഇവരുടെ മൂന്ന് മക്കൾ കരയിൽ നിന്ന് അലറിവിളിക്കുന്നതും കാണാം.ഫോട്ടോ എടുക്കാൻ വേണ്ടി പാറക്കെട്ടിലിരിക്കുകയായിരുന്നു ഇരുവരും. ഇതിനിടെയിൽ ഇവരുടെ മേൽ വലിയ തിരയടിച്ചതും നിലതെറ്റി വീഴുകയായിരുന്നു.

മുകേഷിനെ പാറക്കെട്ടിൽ നിന്നവരിലൊരാൾ പിടിച്ചു കയറ്റിയെങ്കിലും ജ്യോതിയെ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് പോലീസിനെയും രക്ഷാപ്രവർത്തകരെയും വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി നടത്തിയ 20 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ പിറ്റേദിവസം ജ്യോതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Post a Comment

0 Comments