കോഴിക്കോട്: ഭാര്യയ്ക്കൊപ്പം പുഴയിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഫറോക്ക് തട്ടാപുറത്തു ജിതിന്റെ (31) മൃതദേഹമാണു കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് ഭാര്യയ്‌ക്കൊപ്പം ജിതിൻ ഫറോക്ക് പാലത്തില്‍നിന്നു ചാലിയാര്‍ പുഴയിലേക്ക് ചാടിയത്. ജിതിന്‍റെ ഭാര്യയെ മത്സ്യത്തൊഴിലാളികൾ രക്ഷപെടുത്തിയിരുന്നു.[www.malabarflash.com]
തിങ്കളാഴ്ച ഉച്ചയ്ക്കു 2.45നു ചെറുവണ്ണൂര്‍ മുല്ലശ്ശേരി മമ്മിളിക്കടവിനു സമീപത്താണു ജിതിന്‍റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഭാര്യ വര്‍ഷയ്‌ക്കൊപ്പം ജിതിന്‍ പുഴയിലേക്ക് ചാടുകയായിരുന്നു. ഇരുവരും പുഴയിലേക്ക് ചാടുന്നത് കണ്ട ലോറി ഡ്രൈവര്‍ ഇട്ടുകൊടുത്ത കയറില്‍ പിടിച്ചുകിടന്ന വർഷയെ പുഴയിലുണ്ടായിരുന്ന തോണിക്കാരാണ് രക്ഷപെടുത്തി കരയിൽ എത്തിച്ചത്.
എന്നാൽ ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്ക് വീണ ജിതിന് ലോറി ഡ്രൈവർ ഇട്ടുകൊട കയറില്‍ പിടിക്കാനായില്ല. തുടര്‍ന്ന് കാണാതായ ജിതിനുവേണ്ടി കഴിഞ്ഞ ദിവസം രാവിലെ മുതൽ തെരച്ചിൽ നടത്തിവരികയായിരുന്നു. അതിനിടെയാണ് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.
കണ്ടെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആശുപത്രിയില്‍ ചികിത്സയില്‍ കഴയുന്ന വര്‍ഷ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
0 Comments