സെപ്റ്റംബർ 10ന് വൈകീട്ട് 3 ന് ഷണ്മുഖ മഠം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഘോഷയാത്ര സന്ധ്യയോടെ പാലക്കുന്ന് ഭണ്ഡാര വീട്ടിൽ സമാപിക്കും. തുടർന്ന് ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നടക്കും.
ഷൺമുഖ മഠത്തിൽ ചേർന്ന യോഗത്തിൽ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി. പി. ചന്ദ്രശേഖരൻ, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ പി.വി.അശോക് കുമാർ, വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി. വി. രാജേന്ദ്രൻ, തമ്പാൻ ചേടിക്കുന്ന്, സി. എച്ച്. രാഘവൻ, പി. വി. ഉമേശൻ, വേണു കൊക്കാൽ, ബാബു കൊക്കാൽ, ഇ. കെ. ശ്യാമള തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments