NEWS UPDATE

6/recent/ticker-posts

കുടക് എ.ഡി.സി ഡോ.നഞ്ചുണ്ടെ ഗൗഡയുടെ വീട്ടിൽ ലോകായുക്ത റെയ്ഡ്: കണക്കിൽ പെടാത്ത 11.50 ലക്ഷം രൂപയും സ്വർണാഭരണങ്ങളും പിടിച്ചെടുത്തു

മംഗളൂരു: കുടക് ജില്ല അഡി.ഡെപ്യൂട്ടി കമ്മീഷണർ മുതിർന്ന കെ.എ.എസ് ഉദ്യോഗസ്ഥൻ ഡോ.നഞ്ചുണ്ടെ ഗൗഡയുടെ മടിക്കേരിയിലെ വസതിയിൽ ലോകായുക്ത പോലീസ് സംഘം വ്യാഴാഴ്ച പരിശോധന നടത്തി.കണക്കിൽ പെടാത്ത 11.50 ലക്ഷം രൂപയും സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. ആഭരണങ്ങളുടെ തൂക്കവും വിലയും കണക്കാക്കി വരുന്നതേയുള്ളൂ.[www.malabarflash.com]


അവിഹിത സമ്പാദ്യം ഉണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെ ലോകായുക്ത പോലീസ് സൂപ്രണ്ട് സുരേഷ് ബാബു,ഡിവൈ.എസ്.പി പവൻ കുമാർ, ഇൻസ്പെക്ടർ ലോകേഷ് എന്നിവരുടെ നേതൃത്വത്തിൽ 10 അംഗ സംഘമാണ് മടിക്കേരി കരിയപ്പ സർക്ക്ളിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. 

എഡിസിയുടെ ഭാര്യാപിതാവിന്റെ പെരിയപട്ടണത്തിനടുത്ത മകനഹള്ളി ഗ്രാമത്തിലെ വീട്ടിലും മൈസൂരുവിലെ ബന്ധുവീടുകളിലും ഒരേസമയം പരിശോധന നടന്നു. 2020ൽ എ.ഡി.സി സി.വി.സ്നേഹയെ സ്ഥലം മാറ്റിയതിനെത്തുടർന്നാണ് നഞ്ചുണ്ടെ ഗൗഡ ചുമതലയേറ്റത്.

Post a Comment

0 Comments