50,000 രൂപ വിലമതിക്കുന്നതെന്ന് പറഞ്ഞ് ശനിയാഴ്ച കണ്ണൂർ നഗരത്തിലെ ഒരു ജ്വല്ലറിയിൽ പ്രതികൾ കൊടുത്ത സ്വർണം പരിശോധിച്ചപ്പോഴാണ് മായമുളളതാണെന്ന് മനസ്സിലായത്. തുടർന്ന് ജ്വല്ലറി ഉടമ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനുമോഹൻ, എസ്ഐ സവ്യസാചി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ശക്തമാക്കി. മറ്റൊരു ജ്വല്ലറിയിലേക്ക് സ്വർണം നൽകാൻ ശ്രമിക്കുന്നതിനിടെയാണ് സിറാജുദ്ദീനും സുജയിലും പോലീസിന്റെ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഇവർക്ക് സ്വർണം നൽകുന്ന റഫീഖിനെ പിടികൂടിയത്. ഇവർ പല ജ്വല്ലറികളിലും വ്യജ സ്വർണം നൽകിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ജ്വല്ലറികളിൽ വ്യാജ സ്വർണം വിൽക്കുന്ന സംഘത്തെ പിടികൂടിയത് ആസൂത്രിതമായാണ്. അരപവനോളം സ്വർണം വാങ്ങി അതിൽ വെള്ളിയും ചെമ്പും ചേർത്ത് കൂടിയ പവനുകളാക്കി തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ ജ്വല്ലറി ഉടമകൾക്ക് തന്നെ സംശയം തോന്നിയിരുന്നു. തുടർന്ന് ജ്വല്ലറിയുടമകൾ പരസ്പരം വിവരങ്ങൾ കൈമാറി ജാഗ്രത പാലിച്ചിരുന്നു.
ശനിയാഴ്ച കണ്ണൂർ നഗരത്തിലെ ഒരു ജ്വല്ലറിയിൽ സംഘത്തിലെ രണ്ടു പേർ സ്വർണവുമായി എത്തിയപ്പോഴാണ് ജ്വല്ലറി ജീവനക്കാരന് സംശയം തോന്നിയതും സ്വർണം പരിശോധിച്ചതും.
സ്വർണം വ്യാജമാണെന്ന് ഉറപ്പായതോടെ പോലീസിൽ വിവരം അറിയിച്ചു. ഈ സമയം മറ്റൊരു ജില്ലറിയിൽ സ്വർണം നൽകുന്നതുമായി ബന്ധപ്പെട്ട് ഫോൺ വിളിക്കുകയായിരുന്ന ഇവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾക്ക് സ്വർണം നൽകുന്നയാളെക്കുറിച്ച് പ്രതികൾ പറഞ്ഞത്. തുടർന്ന് ഇയാളെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു.
കണ്ണൂർ നഗരത്തിലെയും പരിസരത്തെയും നിരവധി ജ്വല്ലറികളിൽ ഇത്തരം വ്യാജ സ്വർണം നൽകുന്ന സംഘങ്ങൾ പ്രവർത്തിച്ച് വരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാഴ്ചയിൽ വ്യാജനാണെങ്കിലും കാഴ്ചയിൽ ഹോൾമാർക്ക് സ്വർണമാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് നിർമാണം. ജില്ലയിലെ മിക്ക സ്ഥലങ്ങളിലും ഇത്തരം സംഘങ്ങൾ വ്യാപകമാകുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി.

0 Comments