NEWS UPDATE

6/recent/ticker-posts

62കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം: പ്രതിക്ക് 20 വർഷം കഠിനതടവ്

തളിപ്പറമ്പ്: വയോധികയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്കു 20 വർഷം കഠിനതടവ്. ഒന്നരലക്ഷം രൂപ പിഴയായും ഒടുക്കണം. പയ്യാവൂർ മരുതുംചാൽ സി. മോഹനന്‍ (57) ആണു 62വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണു ശിക്ഷ വിധിച്ചത്.[www.malabarflash.com]


2016 സെപ്റ്റംബർ 12നാണു കേസിന് ആസ്പദമായ സംഭവം നടന്നത്. അന്നു രാവിലെ ബസ് സ്റ്റോപ്പിൽ വച്ചു മോഹനൻ വയോധികയെ അപമാനിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് ഉച്ചയ്ക്കു 1.30 ഓടെ വീട്ടിൽ കയറി പീഡിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. 

വാദി ഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി. പയ്യാവൂർ എസ്ഐമാരായിരുന്ന സി. മല്ലിക, ഐ.ടി. സത്യപാലൻ എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്.

Post a Comment

0 Comments