ന്യൂഡല്‍ഹി: തട്ടിപ്പുകേസില്‍ മലയാളിക്കെതിരെ കേസെടുത്ത് സി.ബി.ഐ. കൊല്ലം സ്വദേശി മേതി എല്‍സ ജോസഫിനെതിരയാണ് കേസ്. യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടികളുടെ ഭാഗമായിട്ടാണ് നിലവിൽ സി.ബി.ഐ കേസെടുത്തിരിക്കുന്നത്.[www.malabarflash.com]
യു.എ.ഇ സ്വദേശിയില്‍ നിന്ന് 2,79,500 ദിര്‍ഹം (63 ലക്ഷം രൂപ) തട്ടിയെടുത്തെന്നാണ് കേസ്. ബിസിനസ് ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. തട്ടിയ പണം കൊല്ലം സ്വദേശിയുടെ അക്കൗണ്ടിലേക്ക് അയച്ചതിന് പിന്നാലെയാണ് കേസ്.
യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ വിദേശകാര്യമന്ത്രാലയം നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് ഏറ്റെടുത്തിരിക്കുന്നത്. കുറ്റകൃത്യത്തില്‍ ഒരാള്‍ക്കുകൂടി പങ്കുണ്ടെന്നാണ് സി.ബി.ഐ നൽകുന്ന വിവരം.
0 Comments