പാലക്കാട്: കൊപ്പത്ത് സ്പീക്കർ എഎൻ ഷംസീറിനും മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്കുമെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ എട്ട് ബിജെപി - ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിലായി. സംഭവത്തിൽ കഴിഞ്ഞ ദിവസം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.[www.malabarflash.com]
പട്ടാമ്പി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഇസ്മയിൽ നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു കേസിനാധാരമായ സംഭവം. യൂത്ത് ലീഗിനും സ്പീക്കർ എ എൻ ഷംസീറിനും എതിരെയാണ് സംഘപരിവാർ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിൽ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയാണ് കൊലവിളി മുദ്രാവാക്യം ഉയർത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബിജെപി - ആർഎസ്എസ് പ്രവർത്തകരായ 30 പേര്‍ക്കെതിരെ മതസ്പര്‍ദ്ധയും ലഹളയും ഉണ്ടാക്കാന്‍ ശ്രമിച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
0 Comments