NEWS UPDATE

6/recent/ticker-posts

രാജ്യസഭയിൽ എ എ റഹീമിന് മിന്നും ജയം, അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി കോർട്ട് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി

ദില്ലി: അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി കോർട്ടിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് ജയം. ഇന്ത്യ സഖ്യത്തിന്റ സ്ഥാനാർഥികളായ സിപിഎം എം പി എ എ റഹീമും കോൺഗ്രസ്‌ എംപി ഇമ്രാൻ പ്രതാപ്ഘടിയും വിജയിച്ചു.[www.malabarflash.com]

രാജ്യസഭാ എംപിമാർക്കായി നാമനിർദ്ദേശം ചെയ്ത ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി മൂന്നുപേരെ മത്സരപ്പിച്ചെങ്കിലും രണ്ടുപേരെ മാത്രമേ ജയിപ്പിക്കാനായുള്ളൂ. ഇന്ത്യ സഖ്യത്തോടൊപ്പം ബിആർഎസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും കൂടെനിന്നതോടെയാണ് ജയിച്ചത്.

ഇന്ത്യ സഖ്യം രൂപികരിക്കുപ്പെട്ടതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വിജയമുറപ്പാക്കി. രാജ്യസഭയിലെ അംഗങ്ങളായ കേന്ദ്ര മന്ത്രിമാരടക്കം ഭരണ മുന്നണിയിലെ പ്രമുഖരെല്ലാം വോട്ടെടുപ്പിൽ പങ്കെടുത്തു. എ എ റഹീമിന് 49വോട്ടും ഇമ്രാൻ പ്രതാപ്ഘടിക്ക് 53ഉം വോട്ടുകൾ ലഭിച്ചപ്പോൾ 40 താഴെ വോട്ടുകൾ മാത്രമാണ് വിജയിച്ച ബിജെപി എംപിമാർക്ക് നേടാനായത്.


Post a Comment

0 Comments