NEWS UPDATE

6/recent/ticker-posts

അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം സ്കൂളിൽ നിന്ന് മടങ്ങവേ അപകടം; ആറുവയസുകാരിയായ മലയാളി വിദ്യാർത്ഥിനി ഒമാനിൽ മരിച്ചു

മസ്കറ്റ്: ഒമാനിൽ കാർ അപകടത്തിൽപ്പെട്ട് മലയാളിയായ വിദ്യാർത്ഥിനി മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശികളായ ടാക്കിൽ ഫ്രാൻസിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വർഗീസിന്റെയും മകളായ അൽന ടകിൻ(6) ആണ് മരിച്ചത്.[www.malabarflash.com] 

സ്കൂളിൽ നിന്ന് മടങ്ങവേ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. സീബ് ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാർത്ഥിനിയാണ് മരിച്ച അൽന ടകിൻ.

സ്കൂളിൽ നിന്ന് അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം വീട്ടിലേയ്ക്ക് മടങ്ങവേയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും അൽനയുടെ ജീവൻ രക്ഷിക്കാനായില്ല. 

കൂടെയുണ്ടായിരുന്ന അമ്മയുടെയും സഹോദരങ്ങളുടെയും പരിക്ക് സാരമുള്ളതല്ല. ഇവർ ആശുപത്രി വിട്ടതിന് പിന്നാലെ നാട്ടിലേയ്ക്ക് തിരിച്ചു.

Post a Comment

0 Comments