NEWS UPDATE

6/recent/ticker-posts

ഇനി ഓവർ സ്‌പീഡിൽ റോഡിൽ പാഞ്ഞാൽ വിവരമറിയും; സഞ്ചരിക്കുന്ന എ ഐ ക്യാമറയുമായി എം വി ഡി

എറണാകുളം
: നിരത്തുകളിൽ പായുന്ന വാഹനങ്ങളുടെ അമിതവേഗം പിടികൂടാൻ മോട്ടോർവാഹനവകുപ്പിന്റെ സഞ്ചരികുന്ന പ്രത്യേക എ.ഐ ക്യാമറയുടെ പ്രവർത്തനം എറണാകുളത്ത് ആരംഭിച്ചു. 18 മുതലാണ് എറണാകുളത്തെ നിരത്തുകളിൽ മൊബൈൽസ്പീഡ് വൈലേഷൻ ഡിറ്റക്ഷൻ സിസ്റ്റം ക്യാമറ സംവിധാനം ഒരുക്കിയിരിക്കുന്ന വാഹനം നിരത്തിലിറങ്ങിയത്. നാലുദിവസം 12 കേസുകൾ പിടികൂടിയതായി എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ സ്വപ്ന പറഞ്ഞു.[www.malabarflash.com] 

ഇലക്‌ട്രിക് വാഹനങ്ങളിൽ കെൽട്രോണിന്റെ സഹായത്തോടെയാണ് എ.ഐ ക്യാമറകൾ പ്രവർത്തിക്കുന്നത്. നിരത്തിൽ വാഹനങ്ങൾ തടഞ്ഞുനിറുത്തി പരിശോധന നടത്താതെതന്നെ അമിതവേഗതയിൽ പോകുന്ന വാഹനങ്ങളെ കണ്ടുപിടിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾ തിരുവനന്തപുരത്തെ സെൻട്രൽ സർവറിൽ ശേഖരിച്ചശേഷം കൺട്രോൾറൂമിൽനിന്ന് ഉടമകൾക്ക് നോട്ടീസ് നൽകും. രാത്രിയിലും കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം.

Post a Comment

0 Comments