വ്യാഴാഴ്ച ഉച്ചയ്ക്ക് 2.05 ന് എയർ ഏഷ്യ വിമാനമായ ഐ5 972 ൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2 ൽ നിന്നാണ് ഗവർണർക്ക് ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്നത്. ഗവർണർ പത്തു മിനിറ്റോളം വൈകിയതിനെത്തുടർന്ന് വിമാനം എടുക്കുകയായിരുന്നു എന്നാണ് അധികൃതർ നൽകിയ വിശദീകരണം.
എന്നാൽ, ഗവർണർ കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയെന്നാണ് രാജ്ഭവൻ ഉദ്യോഗസ്ഥർ പറയുന്നത്. എയർലൈനിലെ ഗ്രൗണ്ട് സ്റ്റാഫിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഗവർണർക്ക് തുടർന്നുള്ള നടപടികൾ വൈകാൻ കാരണമെന്നും രാജ്ഭവൻ അറിയിച്ചു. സംഭവത്തിൽ രണ്ട് എയർ ഏഷ്യ ജീവനക്കാരെ കൂടി സസ്പെൻഡ് ചെയ്യാൻ സാധ്യതയുണ്ട്.തങ്ങൾ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് ശിക്ഷാ നടപടിയെടുത്തതെന്ന് എയർ ഏഷ്യ വൃത്തങ്ങൾ അറിയിച്ചു. സ്റ്റേഷൻ മാനേജരായ സികോ സുവാരസിന്റെ ഒരു മാസത്തേക്കുള്ള സസ്പെൻഷൻ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
തങ്ങളുടെ ഭാഗം വിശദീകരിക്കാൻ എയർ ഏഷ്യയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഗവർണറെയോ രാജ്ഭവൻ ഉദ്യോഗസ്ഥരെയോ കാണുമെന്ന് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു.ഹൈദരാബാദിലേക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.5 ന് പുറപ്പെടുന്ന എയർ ഏഷ്യ വിമാനത്തിൽ ഗവർണർക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. വിമാനം വന്നയുടൻ അദ്ദേഹത്തിൻ്റെ ലഗേജ് അതിൽ കയറ്റുകയും ചെയ്തു. എന്നാൽ, 2.07 നാണ് ഗവർണർ വിമാനത്താവളത്തിൽ എത്തിയത് എന്നും അദ്ദേഹത്തിനായി പത്തു മിനിറ്റോളം കാത്തുനിന്നതിനെത്തുടർന്നാണ് വിമാനം എടുത്തത് എന്നും എയർ ഏഷ്യ അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എയർ ഏഷ്യ വക്താവ് പ്രസ്താവന പുറത്തിറക്കിയിരുന്നു. വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം അറിയിച്ചിരുന്നു. സംഭവത്തെക്കുറിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ടെന്നും എയർലൈൻ അന്വേഷണം ആരംഭിച്ചതായും ഗവർണറുടെ ഓഫീസും അറിയിച്ചിരുന്നു. തനിക്കു പോകേണ്ട വിമാനം എടുത്തതിനെത്തുടർന്ന്, 3.30ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട മറ്റൊരു എയർ ഏഷ്യ വിമാനത്തിലാണ് ഗവർണർ യാത്ര ചെയ്തത്.

0 Comments