ഉദുമ: എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ മാസം തോറും കഴിച്ചു വരാറുളള സ്വലാത്ത് മജ്‌ലിസിന്റെ 37ാം വാര്‍ഷികത്തിന് തുടക്കമായി. സ്വാഗത സംഘം ചെയര്‍മാന്‍ കെ. എ അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി. എരോല്‍ ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിററി ആക്ടിംങ്ങ് പ്രസിഡണ്ട് കെ.എം അബൂബക്കര്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.[www.malabarflash.com]
ജമാഅത്ത് കമ്മിററി വൈസ് പ്രസിഡണ്ട് അബ്ദുല്ല പൈച്ചാര്‍ ട്രഷറര്‍ എ എച്ച് ഹമീദ്, എരോല്‍ ശിആറുല്‍ ഇസ്‌ലാം മദ്രസ്സ സദര്‍ മുഅല്ലിം ഹുസൈന്‍ ഹിമമി പ്രസംഗിച്ചു. ജമാഅത്ത് ജനറല്‍ സെക്രട്ടറി അഷ്‌റഫ് മുല്ലച്ചേരി സ്വാഗതവും, സ്വഗത സംഘം കണ്‍വീനല്‍ അക്കര അഷ്‌റഫി നന്ദിയും പറഞ്ഞു.
സ്വഭാവ സംസ്‌കരണം എന്ന വിഷയത്തില്‍ എരോല്‍ ഖത്തീബ് അബൂബക്കര്‍ ഫൈസി കുമ്പഡാജെ മതഭ്രാഷണം നടത്തി.
വ്യാഴാഴ്ച രാത്രി നടക്കുന്ന സ്വലാത്ത് മജ്‌ലിസും കൂട്ടപ്രാര്‍ത്ഥനയോടെ പരിപാടി സമാപിക്കും.
ഫോട്ടോ: എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ മാസം തോറും കഴിച്ചു വരാറുളള സ്വലാത്ത് മജ്‌ലിസിന്റെ 37ാം വാര്‍ഷികം എരോല്‍ ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

0 Comments