പത്താം തരം, പ്ലസ് ടു ക്ലാസിൽ മികച്ച വിജയം നേടിയ 21 കുട്ടികള്‍ക്ക് ഉപഹാരം നല്‍കി. ആർ.സി. ഗ്രൂപ്പിന്റെ വെബ്സൈറ്റ് പ്രകാശനവും നടത്തി. രജനി രാമചന്ദ്രൻ ദീപം തെളിയിച്ചു.പഞ്ചായത്ത് അംഗം ആർ.ശ്രീദേവി ഉദ്ഘാടനം ചെയ്തു. രാംനഗർ സ്കൂൾ പ്രിൻസിപ്പാൾ എം.കെ. ദീപ,രവീന്ദ്രൻ മാവുങ്കൽ അധ്യക്ഷത വഹിച്ചു.മോഹനൻ മാങ്ങാട്, സി.കെ.ലത, പി.പദ്മനാഭൻ ,പി.എസ്. സുഷമ കുമാരി,പി. അശോകൻ, ടി.കൃഷ്ണൻ, അരുൺ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അകാലത്തിൽ മരിച്ച പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കൂക്കൾ രാമചന്ദ്രന്റെ സ്മരണയ്ക്കായിട്ടാണ് പുനർജ്ജനി 2023 എന്ന പേരിൽ പരിപാടി നടത്തിയത്. വീട്, ചികിത്സാ സഹായം, കുടിവെള്ള വിതരണ പദ്ധതി,തെരുവിൽ അലയുന്നവർക്ക് ഭക്ഷണം , നിർധനരായ വിദ്യാർഥികൾക്ക് സ്കൂൾ കിറ്റ്, എച്ച്. ഐ. വി. ബാധിതർക്ക് പോഷാകാഹാരം, ജൈവ കൃഷി പ്രോത്സാഹനം, വനവത്ക്കരണം, നിരവധി സ്ഥാപനങ്ങൾക്കും ആസ്പത്രികൾക്കും ഫർണ്ണിച്ചറുകൾ, വിവാഹ ധനസഹായങ്ങൾ തുടങ്ങിയ ജീവ കാരുണ്യ പ്രവർത്തനങ്ങള്‍ ഈ സംഘടന നടത്തി വരുന്നുണ്ട്.
0 Comments