ക്രൂരമായ മർദനം ഏറ്റുമരിച്ച നിലയിൽ ശ്രീജിത്തിന്റെ മൃതദേഹം വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരു ബൈക്കിൽ രണ്ടംഗ സംഘമാണ് ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
ഊരുപൊയ്ക സ്വദേശിയായ ഗുണ്ടാ നേതാവിന്റെ നേതൃത്വത്തിലെ സംഘം വക്കം സ്വദേശിയായ ശ്രീജിത്തിനെ വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. മർദനമേറ്റ് അബോധാവസ്ഥയിലായ ശ്രീജിത്തിനെ മാമം ആറ്റിന്റെ തീരത്ത് ഉപേക്ഷിച്ച് ആക്രമികൾ മടങ്ങി. ശേഷം ആക്രമികൾ തന്നെ ശ്രീജിത്തിന്റെ സുഹൃത്തുക്കളെ വിളിച്ചു വിവരം പറഞ്ഞു.
ഇവർ എത്തിയാണ് ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ അറിയിച്ചത് അനുസരിച്ച് പോലീസ് എത്തിയപ്പോൾ ഇവരിലൊരാൾ ബൈക്കുമായി കടന്നു. മറ്റൊരാളെ ആശുപത്രി ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. ബൈക്കിൽ കടന്നയാളെ പോലീസ് പിൻതുടർന്ന് പിടികൂടി. ഇതിനിടയിൽ രണ്ടു പേരെക്കൂടി പോലീസ് കസ്റ്റഡിലെടുത്തു.

ഒരാഴ്ച മുമ്പ് നടന്ന സംഘർഷങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ ആക്രമണം. എന്നാൽ, ആക്രമണ കാരണം സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തിലെ പ്രതികളെ ആരെയും പിടികൂടിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
0 Comments