NEWS UPDATE

6/recent/ticker-posts

തൃശൂരില്‍ മൂന്നിടത്ത് ആക്രമണം: രണ്ട് പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

തൃശ്ശൂര്‍: തൃശൂരില്‍ മൂന്നിടങ്ങളിലായി നടന്ന ആക്രമണത്തിലും സംഘര്‍ഷത്തിലുമായി രണ്ടു പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൂത്തോള്‍ ബി.എസ്.എന്‍.എല്‍. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കരുണാമയന്‍ എന്ന വിഷ്ണു(25)വാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.[www.malabarflash.com]

കണിമംഗലം മങ്കുഴി പാലം കഴിഞ്ഞ് റെയില്‍വേ ട്രാക്കിനു സമീപമാണ് കുത്തേറ്റനിലയില്‍ വിഷ്ണുവിനെ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കുത്തേറ്റ നിലയില്‍ കണ്ടെത്തുമ്പോള്‍ വിഷ്ണുവിന് ജീവനുണ്ടായിരുന്നു. എലൈറ്റ് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്. കഴുത്തിനു താഴെ നെഞ്ചിനു മുകളിലായാണ് മുറിവ്.

കുത്തിയ ശേഷം വാഹനത്തില്‍ കൊണ്ടുവന്ന് ഇവിടെ തള്ളുകയായിരുന്നുവെന്ന സംശയമുണ്ട്. നിരവധി കേസുകളില്‍ പ്രതിയാണ് വിഷ്ണു. കാപ്പ നിയമപ്രകാരം ഇയാളെ നാടുകടത്തിയിരുന്നു. ഏപ്രിലിലാണ് തിരിച്ചെത്തിയത്. അതുവരെ മംഗലാപുരത്തും മറ്റുമാണ് താമസിച്ചിരുന്നത്. നെടുപുഴ സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ടാണ് കാപ്പ ചുമത്തിയത്. വെസ്റ്റ് സ്റ്റേഷനിലും വിഷ്ണുവിന്റെ പേരില്‍ കേസ് ഉണ്ട്.

വൈകീട്ട് നാലോടെയാണ് ഇയാളെ കുത്തേറ്റ നിലയില്‍ ആളുകള്‍ കണ്ടെത്തിയത്. വിഷ്ണുവുമായി ബന്ധമുള്ളവര്‍ തന്നെയാണ് കുത്തേറ്റ നിലയില്‍ കിടക്കുന്നത് ആദ്യമായി കണ്ടത്. ശബ്ദം കേട്ട് നോക്കിയപ്പോള്‍ കണ്ടുവെന്നാണ് ഇവരുടെ മൊഴി. എന്നാല്‍, ഇതില്‍ പോലീസിന് സംശയമുണ്ട്. ഇവര്‍ക്കിടയിലുണ്ടായ തര്‍ക്കമാണോ കൊലപാതകത്തിലെത്തിയത് എന്നാണ് സംശയം. വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചവരില്‍നിന്ന് പോലീസ് വിശദമായ മൊഴിയെടുക്കുന്നുണ്ട്.

ഗുണ്ടാ സംഘങ്ങള്‍ക്കിടയിലുള്ള പകയാണ് കാരണമെന്നും സംശയമുണ്ട്. ഇവര്‍ക്കിടയില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നോ എന്നും അന്വേഷിക്കുന്നു. ഏറെക്കാലം അടിച്ചമര്‍ത്തിയ ഗുണ്ടാസംഘട്ടനങ്ങള്‍ക്ക് വീണ്ടും വഴിതുറക്കുന്നതാണ് ഈ കൊലപാതകം. നെടുപുഴ സ്റ്റേഷന്‍ പരിധിയിലെ ഗുണ്ടാ സംഘട്ടനങ്ങള്‍ പോലീസ് അടിച്ചമര്‍ത്തിയിരുന്നു.

വൈകീട്ട് ആറരയോടെ മൂര്‍ക്കനിക്കരയിലാണ് രണ്ടാമത്തെ കൊലപാതകമുണ്ടായത്. കുമ്മാട്ടി ആഘോഷത്തിനിടെ മുളയം സ്വദേശി അഖില്‍ (28) ആണ് കുത്തേറ്റ് മരിച്ചത്. മൂര്‍ക്കനിക്കര ഗവ.സ്‌കൂളിന് മുന്‍വശത്ത് വെച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ഇരട്ട സഹോദരങ്ങളാണ് പ്രതികളെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഡാന്‍സ് കളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പറയപ്പെടുന്നു.

മുറ്റിച്ചൂരിലാണ് മൂന്നാമത്തെ ആക്രമണം ഉണ്ടായത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. ഇതില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Post a Comment

0 Comments