NEWS UPDATE

6/recent/ticker-posts

'അഴകോടെ ഉദുമ' കോടി കടൽത്തീരം ശുചീകരിച്ചു

ഉദുമ: വൃത്തിയുള്ള വീട് ആരോഗ്യമുള്ള നാട് 'അഴകോടെ ഉദുമ' പദ്ധതിയുടെ ഭാഗമായി കോടി കടൽത്തീരം ശുചീകരിച്ചു.വർദ്ധിച്ചുവരുന്ന വിനോദ സഞ്ചാരികളെ കൊണ്ട് ജില്ലയിൽത്തന്നെ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് കോടി.എന്നാൽ സന്ദർശകർ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഈ പ്രദേശത്തിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.[www.malabarflash.com]

ഈ പ്രശ്നം പരിഹരിച്ച് കോടിയെ മികച്ച സൗകര്യങ്ങളുള്ള ടൂറിസ്റ്റ് കേന്ദ്രമായി മാറ്റുന്നതിന്റെ മുന്നോടിയായാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി നൂറോളം ആളുകൾ പങ്കെടുത്ത ശുചീകരണ യജ്‌ഞം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

നവകേരളം കർമ പദ്ധതി ജില്ലാ കോഡിനേറ്റർ. കെ.ബാലകൃഷ്ണൻ, കമ്മിറ്റി ചെയർപേഴ്സൻമാരായ എം.ബീവി,സൈനബ അബൂബക്കർ, വാർഡ് മെമ്പർമാരായ ഹാരിസ് അങ്കക്കളരി, വിനയകുമാർ, യാസ്മിൻ റഷീദ്, നബീസ പാക്യാര, ബിന്ദു സുധൻ, ചന്ദ്രൻ നാലാംവാതുക്കൽ, ടി.നിർമ്മല, പഞ്ചായത്ത് സെക്രട്ടറി പി. ദേവദാസ്, നവ കേരളം കർമ പദ്ധതി റിസോഴ്സ് പേഴ്സൺ കെ.ബാലചന്ദ്രൻ, അനന്തൻ , ആരോഗ്യ പ്രവർത്തകരായ അഭിലാഷ്, ബാലകൃഷ്ണൻ, ഗ്രീൻ വേംസ് ഇക്കോ സൊല്യൂഷന്റെ പ്രവർത്തകരായ കെ. ശ്രീരാഗ്, എ. പി അഭിരാജ് എന്നിവർ പങ്കെടുത്തു.

ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ സേനയ്ക്ക് കൈമാറി. വരും ദിവസങ്ങളിൽ കോടി കടൽത്തീരത്തുള്ള മാലിന്യങ്ങൾ കുറയ്ക്കുന്നതിന് വേണ്ടിയുള്ള അടിയന്തരമായ നടപടികൾ സ്വീകരിക്കാനാണ് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളത്.

Post a Comment

0 Comments