വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസിനോട് പ്രാഥമിക അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെഡ്മാസ്റ്റര്‍ വിജിലന്‍സിന്റെ പിടിയിലായത്. കേസിലെ കൂട്ടുപ്രതിയാണ് എ.ഇ.ഒ.
അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.
ഇതുസംബന്ധിച്ച് പ്രത്യേക പരിശോധനകള്‍ ഉണ്ടാകും. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണെന്നത് ഓര്‍ക്കുന്നത് നന്നാവുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
0 Comments