നീലേശ്വരം: തീരദേശ ഹൈവേ നാടിന്റെ മുഖച്ഛായ മാറ്റുമെന്ന് സംസ്ഥാന പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് .കടിഞ്ഞിമൂല മാട്ടുമ്മൽ റോഡിൽ നീലേശ്വരം പുഴക്ക് കുറുകെ നബാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
തീരദേശ ഹൈവേയുടെ സ്ഥലം ഏറ്റെടുപ്പിന് ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. ഭൂമി വിട്ടുനൽകുന്നവർക്ക് മികച്ച പുനരധിവാസ പാക്കേജാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
തൃക്കരിപ്പൂർ എം.എൽ.എ എം രാജഗോപാലൻ അധ്യക്ഷത വഹിച്ചു. കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ വിശിഷ്ടാതിഥിയായിരുന്നു.
നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത, വൈസ് ചെയർമാൻ പി. പി മുഹമ്മദ് റാഫി, കൗൺസിലർമാരായ എം. കെ വിനയരാജ്, റഫീഖ് കോട്ടപ്പുറം, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം. ബാലകൃഷ്ണൻ മാസ്റ്റർ, എം. രാജൻ, മാമുനി വിജയൻ, പി. വിജയകുമാർ, എ.ജി.സി ബഷീർ, സി.വി സുരേഷ്, കെ.സി. പീറ്റർ, ഖാലിദ് കൊളവയൽ, കരീം ചന്തേര, ഡെറ്റോ ജോസഫ്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ഷംസുദ്ദീൻ അറിഞ്ചിറ, സണ്ണി അരമന, എം.ജെ ജോയ്, പി.ടി നന്ദകുമാർ , സി.എസ് തോമസ്, മാട്ടുമ്മൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
എക്സിക്യുട്ടിവ് എഞ്ചിനീയർ ഹരീഷ് കെ.എം. റിപ്പോർട്ട് അവതരിപ്പിച്ചു. സൂപ്രണ്ടിംഗ് എൻജിനീയർ പി. കെ രമ സ്വാഗതവും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സി. ഐ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13.92 കോടി രൂപ എസ്റ്റിമേറ്റിലാണ് കടിഞ്ഞിമൂല മാട്ടുമ്മൽ പാലം നിര്‍മ്മിക്കുന്നത്.
0 Comments