NEWS UPDATE

6/recent/ticker-posts

മൂന്ന് മക്കളുടെ മാതാവിനെ പീഡിപ്പിച്ചതായി പരാതി; കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

ബേക്കൽ: ഭർതൃ മതിയെ പീഡിപ്പിച്ച എം.എ വിദ്യാർത്ഥി അറസ്റ്റിൽ. വയനാട് സ്വദേശി റാഫി (27) യാണ് അറസ്റ്റിലായത്. നേരത്തെ പള്ളിക്കര കല്ലിങ്കാലിന് സമീപം താമസിച്ചിരുന്ന മൂന്ന് മക്കളുടെ മാതാവിന്റെ പരാതിയിലാണ് പോലീസ് നടപടി.[www.malabarflash.com]

ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ  പറയുന്നത്. ഭർതൃമതിയെ പരിചയപ്പെടുകയും തുടർന്ന് പീഡിപ്പിച്ചെന്നാണ് പരാതി. 

ബേക്കൽ പൊലീസാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കി 
യുവതിയുടെ രഹസ്യ മൊഴിയെടുത്ത ശേഷം കേസെടുക്കുകയായിരുന്നു.
പ്രതിയെ ഹോസ്ദുർഗ് കോടതി റിമാന്റ് ചെയ്തു.

Post a Comment

0 Comments