NEWS UPDATE

6/recent/ticker-posts

മംഗളൂരുവിൽ ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് കണ്ടക്ടർ മരിച്ചു

മംഗളൂരു: നഗരത്തിലെ നന്തൂറിൽ കണ്ടക്ടർ ബസിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റതിനെത്തുടർന്ന് മരിച്ചു. സൂറത്ത്കൽ തഡമ്പയിൽ സ്വദേശി എസ്. ഗുരു (23) ആണ് മരിച്ചത്.[www.malabarflash.com]


മംഗളൂരുവിൽ നിന്ന് കാട്ടിപ്പള്ളയിലേക്ക് പോവുകയായിരുന്ന നമ്പർ 15 സിറ്റി ബസിൽ നിന്നാണ് ഗുരു വീണത്. ബസ് കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ചവിട്ടുപടിയിൽ നിന്ന കണ്ടക്ടർ ദൂരേക്ക് പതിക്കുകയായിരുന്നു. 

തലക്ക് ഗുരുതരമായ പരിക്കേറ്റ ഗുരുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments