ഭോപ്പാൽ: ട്രെയിനില്‍ നിന്ന് ട്രോളി ബാഗുകള്‍ മോഷ്ടിച്ച ദമ്പതികള്‍ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറില്‍ റെയില്‍വേ പോലീസാണ് ഇവരെ പിടികൂടിയത്. അഹല്യനഗരി എക്സ്പ്രസ് ട്രെയിനിൽ വെച്ച് രണ്ട് കൂട്ടാളികളുടെ സഹായത്തോടെ ട്രോളി ബാഗുകൾ ദമ്പതികള്‍ മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരു ബാഗിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കരൾ പരിശോധന യന്ത്രം ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.[www.malabarflash.com]
മോഷണം വിവരം അറിഞ്ഞതോടെ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു. ഒരു സ്ത്രീ തന്റെ കൂട്ടാളിയോടൊപ്പം സ്കൂട്ടറിൽ ട്രോളി ബാഗ് കൊണ്ട് പോകുന്നത് കണ്ടെത്തിയത് നിര്‍ണായകമായി. തുടർന്ന് പ്രതിയായ പൂജ വർമ്മയെയും പങ്കാളി രാജ്കുമാർ യാദവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. ഇവരുടെ പക്കൽ നിന്ന് കരൾ പരിശോധനാ യന്ത്രവും മോഷ്ടിച്ച മറ്റ് സാധനങ്ങളും കണ്ടെടുത്തു.
അതേസമയം, ഇവരുടെ മറ്റ് രണ്ട് കൂട്ടാളികളെ തിരച്ചിൽ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ദമ്പതികള്‍ മുമ്പും ട്രോളി ബാഗുകൾ മോഷ്ടിച്ചതിന് പിടിയിലായിട്ടുണ്ടെന്ന് ഒരു റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. മുമ്പ് ഇത്തരം നാല് സംഭവങ്ങളിലാണ് ഇവർ ഉള്‍പ്പെട്ടിട്ടുള്ളത്.
0 Comments