NEWS UPDATE

6/recent/ticker-posts

തിരുവോണനാളിൽ വീടിനുള്ളിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

കൊല്ലം: കൊല്ലം ഓച്ചിറയിൽ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. തിരുവോണനാളിലാണ് നാടിനെ നടുക്കിയ കണ്ണീരിലാഴ്ത്തിയ സംഭവം. ഓച്ചിറ മഠത്തിൽ കാരായ്മ കിടങ്ങിൽ വീട്ടിൽ ഉദയൻ, ഭാര്യ സുധ എന്നിവരാണ് ജീവനൊടുക്കിയത്.[www.malabarflash.com]

സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം. ഇന്ന് പുലർച്ചെയാണ് ഇത് സംബന്ധിച്ച വിവരം ഓച്ചിറ പോലീസിന് ലഭിച്ചത്. സാമ്പത്തിക പ്രശ്നങ്ങളാകാം ഇവർ ജീവനൊടുക്കാനുണ്ടായ കാരണം എന്നാണ് പോലീസ് നി​ഗമനം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് തുടക്കമായി. മൃതദേഹം കരുനാ​ഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

 വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ആത്മഹത്യക്ക് പിന്നിലുള്ള കാരണം കണ്ടെത്താൻ കഴിയൂ എന്നാണ് പോലീസ് പറയുന്നത്. ഇവർക്ക് രണ്ടാൾമക്കളാണുള്ളത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments