NEWS UPDATE

6/recent/ticker-posts

കര്‍ണാടകയിലെ പശുസംരക്ഷണ പ്രവര്‍ത്തകന്‍ ഗുണ്ടാ നിയമപ്രകാരം അറസ്റ്റില്‍, ഒരുവര്‍ഷത്തേക്ക് ജാമ്യമില്ല

ബെംഗളൂരു: കര്‍ണാടകത്തിലെ പശുസംരക്ഷണ പ്രവര്‍ത്തകനും തീവ്രഹിന്ദുസംഘടനയായ രാഷ്ട്ര രക്ഷണ പടെയുടെ നേതാവുമായ പുനീത് കരെഹള്ളിയെ(32)ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തു.[www.malabarflash.com]


കശാപ്പുകാരെയും കാലിക്കടത്തുകാരെയും ഭീഷണിപ്പെടുത്തി പണംകവര്‍ന്ന കേസിലാണ് അറസ്റ്റ്. വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരേ പത്ത് ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

ആവര്‍ത്തിച്ച് കുറ്റകൃത്യങ്ങള്‍ നടത്തുന്നതിനാലാണ് ഇയാള്‍ക്കെതിരേ ഗുണ്ടാനിയമം ചുമത്തിയതെന്നും പറഞ്ഞു. സമൂഹത്തിലെ സമാധാനവും സാമൂഹിക ഐക്യവും തകര്‍ക്കാന്‍ ശ്രമിച്ചതായും കണ്ടെത്തി.

കഴിഞ്ഞ ഏപ്രിലില്‍ രാമനഗരയില്‍ കാലികളെ കടത്തിക്കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവര്‍ ഇദ്രീഷ് പാഷയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ പുനീത് കരെഹള്ളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാള്‍ ജാമ്യത്തിലിറങ്ങിയതാണ്.

Post a Comment

0 Comments