NEWS UPDATE

6/recent/ticker-posts

മലപ്പുറത്ത് പുഴയില്‍ കുളിക്കുന്നതിനിടെ ബന്ധുക്കളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

മലപ്പുറം: നിലമ്പൂര്‍ മമ്പാട് ഓടായിക്കലില്‍ പുഴയില്‍ കുളിക്കുന്നതിനിടെ സഹോദരങ്ങളുടെ മക്കളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. മമ്പാട് പന്തലിങ്ങല്‍ മില്ലുംപടി സ്വദേശികളായ അഫ്താബ് റഹ്‌മാന്‍ (14), റയാന്‍ (11) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.30-ഓടെയാണ് സംഭവം.[www.malabarflash.com]

മമ്പാട് ഓടായിക്കലില്‍ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. ഇതിനിടെ ഒഴുക്കില്‍പ്പെട്ടു. എന്നാല്‍ നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുപേരുടെയും മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments