‘‘ദിവസവും മത്സ്യം ഭക്ഷിക്കുന്നവർക്കു മിനുസമായ ചർമവും തിളങ്ങുന്ന കണ്ണുകളുമുണ്ടാകും. നിങ്ങളെ നോക്കുന്നവരെല്ലാം നിങ്ങളിൽ ആകൃഷ്ടരാകും. ഞാൻ ഐശ്വര്യ റായിയെ കുറിച്ച് നിങ്ങളോടു പറഞ്ഞിട്ടുണ്ടോ? അവർ മംഗളൂരുവിൽ കടൽ തീരത്തോടു ചേർന്നാണ് താമസിച്ചിരുന്നത്. അവർ ദിവസവും മത്സ്യം കഴിച്ചിരുന്നു. നിങ്ങൾ അവരുടെ കണ്ണുകൾ കണ്ടിട്ടില്ലേ? അവരുടേതു പോലെ കണ്ണുകൾ നിങ്ങൾക്കുമുണ്ടാകും...’’ – മന്ത്രി പറഞ്ഞു. മീനുകളിൽ ചില എണ്ണ അടങ്ങിയിട്ടുണ്ടെന്നും അതു ചർമത്തെ മനോഹരമാക്കുമെന്നും മന്ത്രിയുടെ മകളും ലോക്സഭാംഗവുമായ ഹീന ഗവിതും പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപിയിൽനിന്നടക്കം കടുത്ത വിമർശനമാണ് ഉയർന്നത്. താനെന്നും മീൻ കഴിക്കുന്നതാണെന്നും അങ്ങനെയെങ്കിൽ തന്റെ കണ്ണുകളും ഐശ്വര്യ റായിയുടേതു പോലെ ആകണമല്ലോയെന്നും ബിജെപി എംഎൽഎ നിതീഷ് റാണെ പരിഹസിച്ചു.
ഇത്തരം ബാലിശമായ കാര്യങ്ങൾ പറയാതെ ആദിവാസികളുടെ ക്ഷേമം സംബന്ധിച്ച് കാര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും എൻസിപിയും വിമർശിച്ചു.
0 Comments