NEWS UPDATE

6/recent/ticker-posts

മൊബൈൽ ഫോൺ ചാർജറിൽ നിന്ന് ഷോക്കേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു

മംഗളൂരു: മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടു മാസം പ്രായമായ കുഞ്ഞ് മരിച്ചു. കാർവാറിലെ കെ.വി.സന്തോഷിന്റെയും സജ്നയുടേയും മകൾ സാനിധ്യയാണ് മരിച്ചത്.[www.malabarflash.com]


മൊബൈൽ ഫോൺ ചാർജ് ചെയ്ത ശേഷം സ്വിച്ച് ഓഫ് ചെയ്യാതെ കിടക്കുകയായിരുന്നു. കുഞ്ഞ് ചാർജർ വായിലിട്ടതോടെയാണ് ഷോക്കേറ്റതെന്ന് വീട്ടുകാർ പറഞ്ഞു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർവാർ റൂറൽ പോലീസ് കേസെടുത്തു.

Post a Comment

0 Comments