പത്തനംതിട്ട: മാതാപിതാക്കൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച പിഞ്ചു ബാലന് ദാരുണാന്ത്യം. സ്കൂട്ടറിന്റെ ഹാൻഡിൽ ബാറിൽ നെഞ്ചിടിച്ച് അഞ്ചു വയസുകാരൻ മരിച്ചു. പത്തനംതിട്ട സീതത്തോട് സ്വദേശി കൗശിക് ആണ് മരിച്ചത്. സ്കൂട്ടർ പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോൾ കുട്ടിയിൽ നെഞ്ചിന്റെ ഭാഗം ഹാൻഡിൽ ബാറിൽ ഇടിക്കുകയായിരുന്നു.[www.malabarflash.com]
സീതത്തോട് സതീഷ് ഭവനിൽ അശ്വതി–സതീഷ് ദമ്പതികളുടെ മകനാണ്. ശ്രീവിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിയാണ്.
മുന്നിൽ സഞ്ചരിച്ച കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോൾ പിന്നിലുണ്ടായിരുന്ന സ്കൂട്ടറും ബ്രേക്ക് ഇടുകയായിരുന്നു. ഈ സമയത്ത് സ്കൂട്ടറിന്റെ മുന്നിലായി ഇരുന്ന കുട്ടി ഹാൻഡിൽ ബാറിൽ വന്നിടിക്കുകയായിരുന്നു.
0 Comments