NEWS UPDATE

6/recent/ticker-posts

ഇതര സംസ്ഥാനക്കാരിയായ നാല് വയസ്സുകാരിയെ പീഡിപ്പിച്ചു; മധ്യപ്രദേശുകാരനായ പ്രതി പിടിയില്‍

തിരൂരങ്ങാടി: അതിഥി സംസ്ഥാനക്കാരിയായ നാല് വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. ചേളാരിയില്‍ താമസിക്കുന്ന മധ്യപ്രദേശ് ട്രേണ്‍ ഡ്ര സ്വദേശി വണ്ടി എന്ന് വിളിക്കുന്ന 30കാരനെയാണ് തിരൂരങ്ങാടി പോലീസ് പിടികൂടിയത്. മാര്‍ബിള്‍ തൊഴിലാളിയാണ് പ്രതി.[www.malabarflash.com]

തിരൂരങ്ങാടി സ്റ്റേഷന്‍ പരിധിയിലെ ചേളാരിയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അയല്‍വാസി കൂടിയായ പ്രതി, കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തിരിച്ചെത്തിയ കുട്ടി കരയുന്നത് കണ്ട് അമ്മ കാര്യമന്വേഷിച്ചപ്പോഴാണ് പീഡനം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.

ഇത്തരത്തില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ വ്യാപക പരിശോധന നടത്തണമെന്ന് എം എല്‍ എ. പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

Post a Comment

0 Comments