NEWS UPDATE

6/recent/ticker-posts

അമ്മയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് ഗ്രീന്‍ ചാനലീലൂടെ; 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍

നെടുമ്പാശേരി: അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനെത്തി എന്ന വ്യാജേന പരിശോധന ഒഴിവാക്കി 25 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി കൊച്ചി വിമാനത്താവളത്തിൽ പിടിയില്‍.[www.malabarflash.com]


ബഹ്റൈനിൽ നിന്നെത്തിയ യുവതിയാണ് ഗ്രീന്‍ ചാനലിലൂടെ 518 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച് കസ്റ്റംസിന്‍റെ പിടിയിലായത്. ഇവരുടെ നടത്തത്തിൽ സംശയം തോന്നി ഷൂസ് അഴിപ്പിച്ച് പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെത്തിയത്.

ഷൂസില്‍ ഒളിപ്പിച്ച 275 ഗ്രാം സ്വർണമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ ചെയിൻ രൂപത്തിലും മറ്റുമായി 253 ഗ്രാം സ്വർണം കൂടി കണ്ടെത്തി.

Post a Comment

0 Comments