NEWS UPDATE

6/recent/ticker-posts

അയക്കൂറയെ പിടിക്കരുത്; രണ്ടു മാസത്തേക്ക് നിരോധനം, പ്രഖ്യാപനവുമായി ഖത്തര്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയം

ദോഹ: ഖത്തറില്‍ അയക്കൂറ മത്സ്യം പിടിക്കുന്നത് താത്കാലികമായി നിരോധിച്ചു. മത്സ്യസമ്പത്ത് സംരക്ഷണത്തിന്റെ ഭാഗമായാണ് അയക്കൂറ മത്സ്യത്തെ പിടിക്കുന്നത് രണ്ടുമാസത്തേക്ക് നിരോധിച്ചത്. മുന്‍സിപ്പാലിറ്റി മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്.[www.malabarflash.com]


ഓഗസ്റ്റ് 15 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വന്നത്. രണ്ട് മാസത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബര്‍ 15 വരെ നിരോധനം നീണ്ടുനില്‍ക്കും. മത്സ്യങ്ങളുടെ പ്രജനന സീസണ്‍ ആയതിനാലാണ് ഏറെ ആവശ്യക്കാരുള്ള അക്കൂറ മത്സ്യം പിടിക്കുന്നത് നിരോധിച്ചത്. പ്രജനന കാലത്ത് മത്സ്യബന്ധനം നിര്‍ത്തി വെക്കാനുള്ള ജിസിസി മന്ത്രിതല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍സിപ്പാലിറ്റി മന്ത്രാലയത്തിന്റെ നടപടി. 45 സെന്റീമീറ്റര്‍ എങ്കിലും വലിപ്പമുള്ള അയക്കൂറ മത്സ്യത്തെ മാത്രമെ ഖത്തറില്‍ പിടിക്കാന്‍ അനുവാദമുള്ളൂ.

നിരോധന കാലയളവില്‍ വല ഉപയോഗിച്ച് കിങ് ഫിഷ് പിടിക്കാന്‍ പാടില്ല. മീന്‍ പിടിക്കുന്നതിനുള്ള വലകള്‍ വില്‍ക്കുന്നതിനും അവ കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. അതേസമയം ഫിഷറീസ് വകുപ്പിന്റെ ലൈസന്‍സുള്ള ബോട്ടുകള്‍ക്കും ചെറിയ കപ്പലുകള്‍ക്കും ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കാം. മറ്റ് ഉപകരണങ്ങള്‍ കൊണ്ട് മത്സ്യബന്ധനം നടത്തുന്നത് അനുവദിക്കില്ല. മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളെ നിരോധനം ബാധിക്കില്ല. നിയമം ലംഘിച്ചാല്‍ 5,000 റിയാല്‍ വരെ പിഴ ഈടാക്കും.

Post a Comment

0 Comments