കാസര്‍കോട്: കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കൂടുതല്‍ നടപടികളുമായി യൂത്ത് ലീഗ്. മുദ്രാവാക്യം ഏറ്റുവിളിച്ച അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു.[www.malabarflash.com]
മുദ്രാവാക്യം വിളിക്കുന്നത് തടയാതിരുന്ന വൈറ്റ് ഗാര്‍ഡ് ജില്ലാ നേതൃത്വത്തെ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു. മുദ്രാവാക്യം വിളിച്ചുകൊടുത്ത അബ്ദുല്‍ സലാമിനെ നേരത്തെ യൂത്ത് ലീഗ് പുറത്താക്കിയിരുന്നു
കഴിഞ്ഞ ജൂലായ് 25-ന് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മണിപ്പുര്‍ ഐക്യദാര്‍ഢ്യറാലിയുടെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിലായിരുന്നു വിദ്വേഷ മുദ്രാവാക്യം ഉയര്‍ന്നത്. തുടര്‍ന്ന് പരാതി ഉയര്‍ന്നതോടെ യൂത്ത് ലീഗിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തകര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.
0 Comments