NEWS UPDATE

6/recent/ticker-posts

മുഡിപ്പു മജ്ലിസ് എജു പാര്‍ക്ക് ഹാർട്ട് ഫിഷൽ ലിംബ് ക്യാമ്പ് സാമൂഹ്യ പ്രവർത്തന രംഗത്ത് വേറിട്ടകാഴ്ചയായി

മുള്ളേരിയ: മത ഭൗതിക സമന്വയ വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവർത്തന രംഗത്ത് ഉത്തര കേരളത്തിലും ദക്ഷിണ കർണ്ണാടകയിലും മഞ്ഞംപാറ മജ്ലിസ് പ്രവർത്തനങ്ങൾ വേറിട്ട് നിൽക്കുന്നു. കഴിഞ്ഞ ദിവസം മുഡിപ്പു മജ്ലിസ് എജു പാർക്കിൽ നടന്ന ഹാർട്ട് ഫിഷൽ ലിംബ് ക്യാമ്പ് സാമൂഹ്യ പ്രവർത്തന രംഗത്ത് വേറിട്ടകാഴ്ചയായി.[www.malabarflash.com]


വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ വൈവിധ്യ പദ്ധതികളുമായി അനുദിനം മുന്നേറുകയാണ് മുഡിപ്പു ആ സ്ഥാനമായി പ്രവർത്തിക്കുന്ന മജ്ലിസ് എജ്യൂ പാർക്ക്. കർണ്ണാടകയിൽ നേരിട്ടുള്ള പ്രവർത്തനങ്ങൾക്കായി വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കുന്ന പ്രഥമ സ്ഥാപനമാണ് മഞ്ഞംപാറ മജ്ലിസ്. പ്രവർത്ത സുതാര്യതക്കായി വലിയ മുതൽ കൂട്ടാണ് മുഡിപ്പുവിലെ എജു പാർക്ക്. സമസ്ത കേരള ജില്ലാ മുശാവറ ഉപാധ്യക്ഷനും മജ്ലിസ് ചെയർമാനുമായ ശറഫുസ്സാദാത്ത് സയ്യിദ് മുഹമ്മദ് അഷ്റഫ് അസ്സഖാഫ് തങ്ങൾ ആദൂരിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ വലിയ അംഗീകാരവും സ്വീകാര്യതയും സഹകരണവുമാണ് കർണ്ണാടക സർക്കാർ നൽകുന്നത്.

മുഡിപ്പു മജ്ലിസ് എജു പാർക്കിൽ നടന്ന ഹാർട്ട് ഫിഷൽ ലിംബ് ക്യാമ്പിൽ നടക്കാൻ പ്രയാസപ്പെടുന്നവർക്ക് കൃത്രിമ കാൽ നൽകി നടത്തിപ്പിക്കുന്ന നൂതന പദ്ധതിക്ക് രൂപം നൽകി. ജന്മനായും അല്ലാതെയുമായി കൈക്കാലുകൾ നഷ്ടപ്പെട്ടവർക്ക് കൃത്രിമകൈക്കാലുകൾ നൽകി പ്രാപ്തരാക്കുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്.

ചടങ്ങിൽ ശറഫുസ്സാദാത്ത് മുഹമ്മദ് അഷ്റഫ് തങ്ങൾ ആദൂർ അധ്യക്ഷത വഹിച്ചു.കർണ്ണാടക സ്പീക്കർ യു ടി ഖാദർ, കർണ്ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹ്മദ്, റെസിഡൻസി യൂണിവേഴ്സിറ്റി വൈ. ചാൻസലർ നിസാർ അഹ്മദ് ബാംഗ്ലൂർ, ഡോ.ഇഫ്തികാർ അലി, തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

2002 സെപ്തംബർ 14 ന് ആരംഭിച്ച മഞ്ഞംപാറ മജ് ലിസ് രണ്ട് പതിറ്റാണ്ടിനിടയിൽ വ്യത്യസ്ത പ്രവർത്തനങ്ങളാണ് നടത്തിയത്.
5 വീടുകൾ പൂർണ്ണമായും 25 വീടുകൾ ഭാഗികമായും നിർമിച്ച് നൽകി.നൂറോളം കുടുംബങ്ങൾക്ക് പൈപ്പ് ലൈൻ വഴിയുള്ള കുടിവെള്ള പദ്ധതിയും 25 കിണറുകളും കുഴിച്ച് നൽകി. ആയിരത്തിലേറെ കുട്ടികൾ പഠിച്ചിറങ്ങി.നൂറോളം ബിരുദദാരികൾ സമൂഹത്തിന് സമ്മാനിച്ചു.
കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ ജാതി മത ഭേദമന്യേ നിരവധി പേർക്ക് സഹായ സഹകരണങ്ങൾ നൽകാൻ സാധിച്ചു.

Post a Comment

0 Comments