NEWS UPDATE

6/recent/ticker-posts

സ്വാതന്ത്യത്തിന്റെ മൂല്യം സംരക്ഷിക്കാന്‍ വിദ്യാര്‍ത്ഥി യുവജനങ്ങള്‍ പ്രതിജ്ഞ പുതുക്കണം: കുമ്പോല്‍ തങ്ങള്‍

ദേളി: വൈദേശിക ശക്തികള്‍ക്കെതിരെ ഇന്ത്യന്‍ ജനത ഒന്നായി പൊരുതി നേടിയ സ്വാതന്ത്യം അതിന്റെ യഥാര്‍ത്ഥ മൂല്യത്തോടെ സംരക്ഷിക്കാന്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും സ്വാതന്ത്യ ദിനത്തില്‍ പ്രതിജ്ഞ പുതുക്കണമെന്ന് സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. സഅദിയ്യയില്‍ നടന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.[www.malabarflash.com]

ഗന്ധിജിയും മൗലാനാ മുഹമ്മദലിയും ഒന്നിച്ചു നിന്ന് പൊരുതിയതാണ് ഈ നാടിന്റെ പാരമ്പ്യം. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമാക്കിയത്. മത സൗഹാര്‍ദ്ദവും സമാധാനവും രാജ്യത്ത് നില്‍ നില്‍ക്കുമ്പോള്‍ മാത്രമേ ഈ നാട് വളരുകയുള്ളൂ,. മനുഷ്യ വിഭവവും പ്രകൃതി വിഭവവും കൊണ്ട് സമ്പന്നമായ ഇന്ത്യ ലോക രാജ്യങ്ങളില്‍ ഏറെ ശക്തമാണ്. നാം ഒറ്റക്കെട്ടായി നില്‍ക്കുന്ന കാലത്തോളം നമ്മെ അവഗണിക്കാന്‍ ഒരു ലോക ശക്തിക്കുമാകില്ല. സൗഹൃ പാരമ്പര്യത്തിന്റെ സ്‌നേഹ കഥകള്‍ വിളിച്ചു പറയുന്നതാവണം നമ്മുടെ സ്വാതന്ത്യ ദിനാഘോഷം.

വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയാരുന്നു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, സഅദിയ്യ സെക്രട്ടറിമാരായ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ റസാഖ് ഹാജി മേല്‍പ്പറമ്പ്, പിടിഎ വൈസ് പ്രസിഡന്റ് അഹ്‌മദലി ബെണ്ടിച്ചാല്‍, സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, കണ്‍വീനര്‍ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇബ്രാഹിം സഅദി വിട്ടല്‍, ശരീഫ് സഅദി മാവിലാടം ശറഫുദ്ദീന്‍ മാസ്റ്റര്‍, സത്താര്‍ ചെമ്പരിക്ക, ഹാഫിള് അഹ്‌മദ് സഅദി, അബ്ദുല്ല മൗലവി, ലത്വീഫ് പള്ളത്തടുക്ക, ഖലീല്‍ മാക്കോട് സംബന്ധിച്ചു.

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സയ്യിദ് മുഹമ്മദലി ശിഹാബ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments