NEWS UPDATE

6/recent/ticker-posts

സ്നേഹോഷ്മളമായ യാത്രയയപ്പ് ഏറ്റു വാങ്ങി മധുമാഷ് പടിയിറങ്ങി

ഉദുമ: ജില്ല വിദ്യാഭ്യാസ ഓഫീസറായി സ്ഥാനകയറ്റം കിട്ടി കോതമംഗലത്തേക്ക് പോകുന്ന ഉദുമ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രഥമാധ്യാപകൻ ടി.വി.മധുസൂദനന് കുട്ടികളും അധ്യാപകരും ചേർന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.[www.malabarflash.com]

പിള്ള വാതം മൂലം അഞ്ചു വയസു മുതൽ വലത് കാലിന് ശേഷി കുറഞ്ഞതിനാൽ ഊന്ന് വടിയുടെ സഹായത്തോടെയായിരുന്നു യാത്ര. പഠിച്ച സ്കൂളിൽ തന്നെ അധ്യാപകനായും പ്രഥമാധ്യാപകനയും ജോലി ചെയ്തു.  പൂർവ വിദ്യാർഥികളായിരുന്ന അധ്യാപകരും സ്കൂളിലെ സഹപ്രവർത്തകരും എൻ.എസ്.എസ്. യൂണിറ്റും, ക്ലാസ് തലത്തിലും പ്രത്യേകം യാത്രയയപ്പുകളാണ് നൽകിയത്. 

അദ്ദേഹത്തിന്റെ ശിഷ്യയും ഇപ്പോൾ അധ്യാപികയുമായ അർച്ചന ഗുരുവിനെ സ്തുതിച്ച് രചിച്ച 'ഗുരുവിന്റെ പാതയിൽ' എന്ന കവിത ചട്ടക്കൂട്ടിലാക്കി സമ്മാനിച്ചു . കുട്ടികൾ ഇംഗ്ലീഷിൽ എഴുതി നൽകിയ കവിതയും ഹൃദയസ്പർശിയായി. 

സ്ഥാനം ഒഴിയുന്ന ഒപ്പിട്ടശേഷം വ്യാഴാഴ്ച സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചേർന്ന് നൽകിയ യാത്രയയപ്പ് യോഗം ജില്ലവിദ്യാഭ്യാസ ഉപ ഡയറക്ടർ എൻ.നന്ദികേശൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ടി. അസിസ് അധ്യക്ഷനായി. കെ.വി.ബിന്ദു, കെ. മണിസുതൻ, ബി. റീനമോൾ, ഉഷാകുമാരി, കെ.രൂപലത, ജാഫർ, എൻ. രാജേഷ്, ബി. സുഭഗ, സിനിമോൾ, അനീഷ മോൾ എന്നിവർ പ്രസംഗിച്ചു. യാത്രയയപ്പ് യോഗത്തിൽ മിമിക്രി അവതരിപ്പിച്ച കാഴ്ചശേഷിയില്ലാത്ത അദ്ധ്യാപകൻ ശിവരാജിന് ഡിഡിഇ ഉപഹാരം നൽകി അനുമോദിച്ചു.

Post a Comment

0 Comments