മധുമാഷെ അറിയാത്തവർ ഉദുമയിൽ കാണില്ല . കൃഷ്ണൻ മാഷിന്റെ മകനാണെന്നു കൂടി ചേർത്തൽ എല്ലാം എല്ലാവർക്കും സുവ്യക്തം. അഞ്ചാം വയസിൽ പിള്ള വാതം ബാധിച്ച് വലത് കാലിന് സ്വാധീനം നഷ്ടമായിട്ടും പിന്നിട്ട നാൾവഴികളിലെ ചുവടുകൾക്ക് സഹനത്തിന്റെയും സാന്ത്വനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ശേഷിപ്പുകൾ കൊണ്ടെത്തിച്ചത് സന്തോഷത്തിന്റെയും സംതൃപ്തിയുടെയും സമാനതകളില്ലാത്ത കാര്യപ്രാപ്തിയുടെ പൂർണതയിലാണ്.[www.malabarflash.com]
ആ നാൾവഴികളിലെ കല്ലും മുള്ളും അനിഷ്ടങ്ങളും സ്വാധീനം കുറഞ്ഞ കാൽ ചുവടുകളിലൂടെ മുന്നേറാൻ സധൈര്യം സാധ്യമായത് അച്ഛനമ്മമാരിലൂടെ സ്വായത്തമാക്കിയ നന്മ നിറഞ്ഞ മനസിലൂടെ കൈവരിച്ച വളച്ചുകെട്ടില്ലാത്ത പ്രവൃത്തികളിലൂടെയായിരുന്നുവെന്ന് മധു മാഷ് പറയുന്നു.
മധുസൂദനൻ എന്ന അധ്യാപകൻ
തെക്കേ വളപ്പിൽ മധുസൂദനൻ ഉദുമ ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപകനാണ്. പ്രൈമറി ക്ലാസു മുതൽ ഹൈസ്കൂൾ വരെ അദ്ദേഹത്തിന്റെ പഠനം ഉദുമയിലായിരുന്നു. പ്രീഡിഗ്രി കാസറകോട് ഗവ. കോളേജിലും ഡിഗ്രി കാഞ്ഞങ്ങാട് നെഹ്‌റുവിലും . കണ്ണൂർ ചാല ബിഎഡ് സെന്ററിൽ നിന്ന് അധ്യാപക പരിശീലനം പൂർത്തിയാക്കി 1995ൽ അമ്പലത്തറ ജി.വി.എച്ച്.എസ്. സ്കൂളിൽ അധ്യാപകനായി തുടക്കം.

1998ൽ പഠിച്ച സ്കൂളിലേക്ക് ഒരു മടക്കയാത്ര. വിദ്യാർഥിയായിരുന്ന സ്കൂളിലേക്ക് ജീവശാസ്ത്ര വിഷയത്തിൽ അധ്യാപകനായുള്ള ആ തിരിച്ചു വരവ് ജീവിതത്തിന്റെ നിർണായക വഴിത്തിരിവായി.
22 വർഷത്തിന് ശേഷം 2016ൽ പ്രഥമാധ്യാപകനായി പ്രമോഷൻ കിട്ടിയപ്പോൾ വണ്ടി കയറേണ്ടിവന്നത് കോട്ടയത്തേക്കായിരുന്നു.അവിടെ അരീപറമ്പ് സ്കൂളിൽ ആദ്യമായി പ്രഥമാധ്യാപകനായി ചുമതലയേറ്റു. തുടർന്ന് കാസർകോട് ജില്ലയിലെ ചാമുണ്ഡികുന്ന്, പെരിയ ഹൈസ്കൂളുകളിലും ജോലി ചെയ്ത ശേഷമാണ് 2018ൽ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടിയത്. വിദ്യാർഥിയും അദ്ധ്യാപകനുമായിരുന്ന സ്കൂളിൽ ഹെഡ്മാസ്റ്റരുടെ റോളിൽ അഞ്ചു വർഷം. ഇവിടെ പ്രഥമാധ്യാപകനായി ജോലിചെയ്തുകൊണ്ടിരിക്കെയാണ് ഏതാനും ദിവസം മുൻപ് ജില്ല വിദ്യാഭ്യാസ ഓഫീസർ (ഡി. ഇ. ഒ ) എന്ന തലയെടുപ്പുള്ള അധികാര പീഠത്തിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത്.
നാളിതുവരെ കൈവരിച്ച നേട്ടത്തിൽ അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും സഹ പ്രവർത്തകർക്കും കുട്ട്യോൾക്കും രക്ഷിതാക്കൾക്കും അദ്ദേഹത്തെ സ്നേഹിക്കുന്ന ഒട്ടേറെ സുഹൃത്തുക്കൾക്കും അകം നിറഞ്ഞു ആഹ്‌ളാദിക്കാം ഈ സ്ഥാനക്കയറ്റത്തിൽ.
വെള്ളിയാഴ്ച്ച ഉദുമയിൽ നിന്ന് സ്ഥാനമൊഴിയും. എറണാകുളം ജില്ലയിൽ കോതമംഗലം ജില്ലാവിദ്യാഭ്യാസ ഓഫീസറായി തിങ്കളാഴ്ച അവിടെ സ്ഥാനമേൽക്കും.
പിള്ള വാതം വിലങ്ങായില്ല
അഞ്ചാമത്തെ വയസ്സിൽ വലതുകാലിനു പിള്ളവാതം ബാധിച്ച് സ്വാധീനശേഷി നഷ്ടപ്പെട്ടതടക്കം ജീവിതത്തിൽ ഒരു പാടു പ്രതിസന്ധികളെ അതിജീവിച്ചാണ് മധു മാഷ് ജില്ലാവിദ്യാഭ്യാസ ഓഫീസർ എന്ന പദവിയിലേക്ക് ഉയരുന്നത്. മകന്റെ എല്ലാ പ്രതിസന്ധികളിലും കൂടെ നിന്ന അമ്മ ഈ ഉന്നത പദവി ലഭിക്കുമ്പോൾ ജീവിച്ചിരിപ്പില്ലാത്തത് വലിയൊരു വേദനയാണെന്ന് മാഷ് പറയുന്നു .

മൂന്നു മാസങ്ങൾക്ക് മുമ്പ് പെട്ടെന്നായിരുന്നു അമ്മ രാധയുടെ വിയോഗം. ഉദുമ കൊക്കാലിലാണ് താമസം. ഭാര്യ കെ. വി. സുമിത്ര വീട്ടമ്മ. അതുൽ കൃഷ്ണയും (എഞ്ചിനീയറിങ്ങ് ബിരുദധാരി ) ചഞ്ചൽ കൃഷ്ണയും (ബിരുദ വിദ്യാർഥിനി , കാസർകോട് ഗവ. കോളേജ് ) മക്കൾ.
ഉദുമ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഏറ്റവും കൂടുതൽ കാലം പ്രഥമാധ്യാപകന്റെ കസേരയിലിരിക്കുവാൻ ഭാഗ്യം ലഭിച്ച മാഷിനു കലാ-കായിക-പഠനരംഗത്തും ഭൗതിക രംഗത്തും വിദ്യാലയത്തെ ഉന്നത നിലവാരത്തിലെത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കാൻ കഴിഞ്ഞുവെന്നതിൽ അഭിമാനമുണ്ട്.
1964ൽ ഹൈസ്കൂൾ വിഭാഗം തുടങ്ങിയെങ്കിലും എസ്എസ്എൽസിക്ക് നൂറുമേനി വിജയം നേടുവാൻ 57 വർഷം കാത്തിരിക്കേണ്ടി വന്നത് അദ്ദേഹം ഓർമിപ്പിച്ചു. 2021ൽ ലഭിച്ച നൂറുമേനി ഉദുമ സ്കൂളിലെ ചരിത്ര വിജയമായി. തുടർന്നള്ള വർഷങ്ങളിൽ ആ മികവ് ആവർത്തിക്കുമ്പോൾ ടി.വി.മധുസൂദനൻ എന്ന പ്രഥമാധ്യാപകന് അഭിമാനിക്കാൻ ഏറെയുണ്ടിവിടെ.
ചിട്ടയായ പ്രവർത്തനം വഴി തുടർച്ചയായി മൂന്നാമത്തെ വർഷവും നൂറുമേനി വിജയവും അതിൽ 28 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടാനും സാധിച്ചത് ചില്ലറ നേട്ടമല്ല. തുടർച്ചയായി പരീക്ഷ വിജയ ശതമാനം മെച്ചപ്പെടാത്ത അവസ്ഥയിൽ ഉദുമ സ്കൂളിൽ കുട്ടികളെ വിടാൻ രക്ഷിതാക്കൾ മടിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ സ്ഥിതിയാകെ മാറി. ഹൈസ്കൂളിലായാലും ഹയർ സെക്കൻഡറിയിലായാലും ഉദുമയിൽ സീറ്റ് വേണമെന്ന് കുട്ടികളും രക്ഷിതാക്കളും വാശി പിടിക്കുന്ന തലത്തിലേക്ക് സ്കൂൾ നിലവാരം ഉയർന്നിട്ടുണ്ടെന്നതാണ് സത്യം.
യുഎസ്എസ്, എൻഎംഎംഎസ്, ഇൻസ്പൈർ അവാർഡ് പോലെയുള്ള എല്ലാ മൽസരപരീക്ഷകളിലും വിദ്യാലയത്തെ ജില്ലയിൽ തന്നെ തിളക്കമാർന്ന വിജയത്തിലേക്കെത്തിക്കുവാൻ സാധിച്ചു. ഈ മികവെല്ലാം സ്വന്തം പേരിൽ എഴുതിചേർക്കാൻ മധുമാഷ് തയ്യാറല്ല . ഇതെല്ലാം ഇവിടത്തെ അധ്യാപകരുടെ കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിചേർക്കുന്നു.
അപൂർവതകൾ
രേഖകൾ സാക്ഷ്യപ്പെടുത്താൻ എവിടെ നിന്ന് ആരെത്തിയാലും എല്ലാ തിരക്കുകളും മാറ്റി വെച്ച് ഒപ്പിട്ട് കൊടുക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്ത ഗസറ്റഡ് ഉദ്യോഗസ്ഥനാണ് മധുസൂദനനെന്ന് പലരും പറയാറുണ്ട്. സമയനിഷ്ഠ പാലിക്കുന്നതിൽ മധു മാഷ് എന്നും ഒരു മുഴം മുന്നിലാണ്. കുട്ടികളും അധ്യാപകരും എത്തും മുൻപേ പ്രഥമാധ്യാപകൻ സ്കൂളിലെത്തിയിരിക്കും. വൈകുന്നേരം എല്ലാവരും സ്കൂൾ വിട്ട ശേഷം സ്കൂളിൽ നിന്ന് ഇറങ്ങുന്നതാണ് മാഷിന്റെ പതിവ് ശീലം. വിദ്യാലയത്തിലെത്തുന്ന ഓരോ കുട്ടിയും തന്റെതാണെന്ന തോന്നൽ അധ്യാപകർക്കുണ്ടാവണമെന്നാണ് പടിയിറങ്ങും മുൻപേ മധു മാഷിന് പറയാനുള്ളത്.
ഉദുമയിലെയും പരിസരപ്രദേശങ്ങളിലെയും വലിയൊരു ശിഷ്യഗണത്തിനുടമയാണ് മാഷ്. കർമശേഷിയിൽ കാൽനൂറ്റാണ്ടോളം കാലിടറാതെ മുന്നേറാൻ സാധിച്ച മികവ് തുടർന്നും മധുസൂദനെന്ന ജില്ല വിദ്യാഭ്യാസ ഓഫീസർക്കുണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കാം.
പാലക്കുന്നിൽ കുട്ടി

0 Comments