കണ്ണൂർ: നടുവിൽ പഞ്ചായത്തിലെ മഞ്ഞുമല കരിങ്കൽ ക്വാറിയിൽ മണ്ണുമാന്തി യന്ത്രം ദേഹത്തുവീണ് യുവാവ് മരിച്ചു. കർണാടക കുടക് ജില്ലയിലെ സോമവാർപേട്ട താലൂക്കിലെ മാതാപുരത്തെ പരേതനായ മുഹമ്മദലിയുടെയും ഖദീജയുടെയും മകൻ റഷീദ് (36 ) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു ദാരുണമായ അപകടം.[www.malabarflash.com]
ആറുവർഷമായി ക്വാറിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു റഷീദ്. ഭാര്യ: സെറീന. മക്കൾ: ഫാത്തിമത്ത് സോലിയ, ശിഫാ ഫാത്തിമ, റിസ് വ ഫാത്തിമ. സഹോദരങ്ങൾ: ഷുക്കൂർ, സക്കീന.
മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോട്ടത്തിനു ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.
0 Comments