കോട്ടയം: യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നീണ്ടൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നീണ്ടൂര്‍ സ്വദേശി അശ്വിന്‍ നാരായണന്‍(23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ നീണ്ടൂര്‍ ഓണാംതുരത്തിലായിരുന്നു സംഭവം.[www.malabarflash.com]
തിരുവോണദിവസം രാത്രി മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അനന്ദു എന്നയാള്‍ക്കും കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
0 Comments