നെടുമ്പാശ്ശേരി: മാതാവിന്‍റെ ഡയാലിസിസിനു വേണ്ടി പണം കണ്ടെത്താൻ കള്ളക്കടത്തിന്‍റെ കണ്ണിയായ യുവാവ് നെടുമ്പാശ്ശേരിയിൽ കസ്റ്റംസിെന്‍റ പിടിയിലായി. മലപ്പുറം സ്വദേശി നിസാമുദ്ദീനാണ് 50 ലക്ഷം രൂപ വരുന്ന 1060 ഗ്രാം സ്വർണവുമായി പിടിയിലായത്.[www.malabarflash.com]
13 വർഷമായി ജിദ്ദയിൽ ഡ്രൈവറായ ഇയാൾക്ക് മാതാവിന് ഡയാലിസിസ് ചെയ്യുന്നതിന് പണം അത്യാവശ്യമായി വന്നു. ഈ വേളയിലാണ് സ്വർണം കൊണ്ടുപോയാൽ യാത്രാക്കൂലിയും 25,000 രൂപയും നൽകാമെന്ന് സുഹൃത്ത് അറിയിച്ചത്. ഇയാൾ വഴിയാണ് സ്വർണക്കടത്ത് സംഘവുമായി ബന്ധം സ്ഥാപിച്ചതെന്ന് കസ്റ്റംസ് പറഞ്ഞു.
ജിദ്ദയിൽനിന്ന് കുവൈത്ത് വഴി എത്തിയ ഇയാൾ മലദ്വാരത്തിൽ നാല് ഗുളികകളാക്കിയാണ് സ്വർണം ഒളിപ്പിച്ചത്. സ്വർണം കൊണ്ടുവരുന്ന വിവരം ആരോ ഡി.ആർ.ഐക്ക് കൈമാറിയതിനെ തുടർന്നാണ് കസ്റ്റംസിന് ഇയാളെ പിടികൂടാൻ കഴിഞ്ഞത്. മലദ്വാരത്തിനകത്ത് സ്വർണം ഒളിപ്പിച്ച് പരിചയമില്ലാത്തതിനാൽ ഇയാൾ അവശസ്ഥിതിയിലായിരുന്നു.
0 Comments