ഈജിപ്തില്‍ എംബിബിഎസിന് പഠിക്കുന്ന റാഹിദ്, ഒരാഴ്ച മുമ്പ് കസബില്‍ ജോലി ചെയ്യുന്ന പിതാവിന്റെ അടുത്ത് വന്നതായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് കസബില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഹറഫില്‍ വെച്ച് അപകടമുണ്ടായത്.
പിതാവിന്റെ സഹോദരീപുത്രനൊപ്പം ഹെവി പിക്കപ്പ് വാഹനത്തില്‍ ദുബൈയില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ റാഹിദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം കസബ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പിതാവ് മുഹമ്മദ് റഫീഖ് കസബിലാണ്. മാതാവ് തസ്ലീമ. മൂന്ന് സഹോദരിമാരുണ്ട്.
0 Comments