നാഗ്പുര്‍: പത്തുദിവസം മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ ബി.ജെ.പി. വനിതാ നേതാവിനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. സംഭവത്തില്‍ നേതാവിന്റെ ഭര്‍ത്താവിനെയും മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
നാഗ്പുരിലെ ബി.ജെ.പി. മൈനോരിറ്റി സെല്‍ നേതാവായ സനാ ഖാനെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് അമിത് സാഹുവിനെ നാഗ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, സനാ ഖാന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം പുഴയില്‍ തള്ളിയെന്നാണ് പ്രതിയുടെ മൊഴിയെന്നും പോലീസ് പറഞ്ഞു.
ഓഗസ്റ്റ് ഒന്നാംതീയതി നാഗ്പുരില്‍നിന്ന് മധ്യപ്രദേശിലെ ജബല്‍പുരിലേക്ക് പോയതിന് പിന്നാലെയാണ് സനാ ഖാനെ കാണാതായത്. ജബല്‍പുരില്‍ ഭര്‍ത്താവിനെ സന്ദര്‍ശിക്കാനായാണ് സനാ ഖാന്‍ പോയതെന്നായിരുന്നു ബന്ധുക്കള്‍ നല്‍കിയ മൊഴി. നാഗ്പുരില്‍നിന്ന് സ്വകാര്യബസിലായിരുന്നു യാത്ര. ഓഗസ്റ്റ് ഒന്നാംതീയതി ജബല്‍പുരില്‍ എത്തിയശേഷവും സനാ ഖാന്‍ മാതാവിനെ ഫോണില്‍ വിളിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സനാ ഖാനെ കാണാതായത്. ഓഗസ്റ്റ് ഒന്നിന് ശേഷം ഫോണില്‍ വിളിക്കുകയോ മറ്റുവിവരങ്ങള്‍ ലഭിക്കുകയോ ചെയ്തില്ല. ഇതോടെ ബന്ധുക്കള്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു
നാഗ്പുര്‍ പോലീസ് സംഘം ജബല്‍പുരിലെത്തി നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ തള്ളിയെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. ഇതോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം, കൊലപാതകത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രതികളെ ശനിയാഴ്ച മഹാരാഷ്ട്രയിലെ കോടതിയില്‍ ഹാജരാക്കും.
0 Comments