മംഗളൂരുവിലെ നാല് ഡോക്ടർമാരും രണ്ടു വനിത പ്രഫസർമാരും സഞ്ചരിച്ച കാർ തടഞ്ഞ സംഭവത്തിൽ സന്തോഷ് നന്ദലികെ(32), കാർത്തിക് പൂജാരി (30), സുനിൽ മല്ല്യ മിയാർ(35), സന്ദീപ് പൂജാരി മിയാർ(33), സുജിത് സഫലിഗ തെല്ലരു(31) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ അക്രമികളെ പോലീസ് താക്കീത് ചെയ്തു വിട്ടതായിരുന്നു. എന്നാൽ, ചൊവ്വാഴ്ച തീരദേശ ജില്ലകളിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രി സിദ്ധാരാമയ്യ സദാചാര ഗുണ്ടകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കാൻ നിർദേശം നൽകിയതോടെ ഇവരെ അറസ്റ്റ് ചെയ്തു.
ശൃംഗേരിയിൽ പോയി കുന്തൽപാടി വഴി മംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന ഒരേ മെഡിക്കൽ കോളജിലെ ഡോക്ടർ സംഘം സഞ്ചരിച്ച കാർ കുദ്രെമുഖ് വനം അതിർത്തി മുതൽ അക്രമികൾ പിന്തുടരുന്നുണ്ടായിരുന്നു. കാർക്കള കുന്തൽപാടിയിൽ എത്തിയപ്പോൾ കാർ തടഞ്ഞ് മതം ചോദിച്ച് തെറിവിളിക്കാനും കാറിലേക്ക് കൈ കടത്തി യാത്രക്കാരികളെ ഉപദ്രവിക്കാനും തുടങ്ങി. അവർ മൊബൈൽ ഫോണിൽ പോലീസ് സഹായം തേടി. കാർക്കള ഡിവൈ.എസ്.പി അരവിന്ദ് കള്ളഗുജ്ജെ, സർക്ക്ൾ ഇൻസ്പെക്ടർ കെ.നാഗരാജ്, എസ്.ഐ സന്ദീപ് ഷെട്ടി എന്നിവർ സ്ഥലത്തെത്തി. തുടർന്നാണ് പ്രതികളെ പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചത്.
മലയാളി മെഡിക്കൽ വിദ്യാർഥികൾ, പോലീസ് ഓഫിസർ, മാധ്യമപ്രവർത്തകൻ എന്നിവർക്ക് നേരെ മതം ചോദിച്ചുള്ള സദാചാര ഗുണ്ടായിസത്തിന്റെ തുടർച്ചയാണ് ഒരാഴ്ചക്കിടയിൽ നടന്ന മൂന്നാമത്തെ ഈ അക്രമം. മംഗളൂരുവിലെ വെബ് പത്രം റിപ്പോർട്ടർ അഭിജിത്ത് കഴിഞ്ഞ ദിവസം സദാചാര ഗുണ്ട അക്രമത്തിന് ഇരയായിരുന്നു.
കൊടെകരുവിലെ സി. ചേതൻ(37), യെയ്യാദിയിലെ കെ. നവീൻ(43)) എന്നിവർ ആ കേസിൽ അറസ്റ്റിലായി. ബണ്ട്വാൾ ഡിവൈ.എസ്.പി ഓഫിസിലെ ഇൻസ്പെക്ടർ കുമാർ ഹനുമന്തപ്പയെയും സംഘം ആക്രമിച്ചിരുന്നു. ഭാര്യയുമായി നടന്നു പോകവെ ഹനുമന്തപ്പയെ മുസ്‌ലിം ആണെന്ന് കരുതി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മംഗളൂരു തുംബെ സ്വദേശികളായ എം.മനീഷ് പൂജാരി(29), കെ.എം. മഞ്ചുനാഥ് ആചാര്യ(32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തു.

0 Comments